After Gujarat And Himachal Pradesh BJP alone ruling 14 states in India.
ഗുജറാത്തില്‍ ബിജെപി ഭരണം നിലനിര്‍ത്തുകയും ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണം കയ്യാളുകയും ചെയ്തതോടെ രാജ്യത്തിന്‍റെ ഭൂരിഭാഗവും കാവിപുതച്ചു എന്ന് തന്നെ പറയാം. ഇനി ഏതാനും സംസ്ഥാനങ്ങള്‍ മാത്രമാണ് ബിജെപി അല്ലെങ്കില്‍ എന്‍ഡിഎ സഖ്യത്തിന് കൈപ്പിടിയില്‍ ഒതുങ്ങാനുള്ളത്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ രാജ്യം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന വ്യക്തമായ സൂചനകള്‍ കൂടിയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ബിജെപിയോ ബിജെപി സഖ്യമോ ഭരിക്കാത്ത സംസ്ഥാനം ഇനി വിരലില്‍ എണ്ണാവുന്നത് മാത്രമായി ചുരുങ്ങി. 14 സംസ്ഥാനങ്ങള്‍ ആരുടെയും പിന്തുണയില്ലാതെ ബിജെപി ഭരിക്കുന്നുണ്ട്. അരുണാചല്‍ പ്രദേശ്, അസം, ഛത്തീസ്ഗഡ്, ഗോവ, ഹരിയാന, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവയാണവ. അതായത് നൂറ് കോടിയോളം വരുന്ന ജനങ്ങള്‍ താമസിക്കുന്ന പ്രദേശം ബിജെപി ഭരണത്തിന് കീഴിലാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യം ഭരിക്കുന്നുണ്ട്. ആന്ധ്രാ പ്രദേശ്, ബിഹാര്‍, ജമ്മു കശ്മീര്‍, നാഗാലാന്റ്, സിക്കിം എന്നിവയാണ് എന്‍ഡിഎ ഭരണം നിലനില്‍ക്കുന്നത്.